കേരള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ കുറിച്ച്
ഒരു വലിയ സമൂഹ വിപ്ലവത്തിനുളള സ്ഥലമായി കേരളം മാറുകയാണ്. സാധാരണ ജോലികളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി സംരംഭം ആരംഭിക്കുക എന്ന സ്വപ്നം യാഥാര്‍ത്യമാക്കുവാന്‍ സംസ്ഥാനത്തെ യുവാക്കള്‍ ശ്രദ്ധ നല്‍കുന്നു. സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവരങ്ങളില്‍ സമഗ്രമായ മാറ്റം സൃഷ്ടിക്കുന്ന ഈ പ്രക്രീയയില്‍ പ്രതീക്ഷയുളള യുവാക്കളുടെ സംരംഭകത്വ സംസ്കാരത്ിതനെ പ്രോത്സാഹിപ്പിക്കുന്നതിനുളള വിവിധ പദ്ധതികളുമായി കേരള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നൂതനതയുടെ ദശകം ആയി 2010-21 വരെയുളള കാലഘട്ടത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനൂതന മേഖലകളിലെ നൂതനക്കും സംരംഭകത്വത്തിനും ഈ ദശകത്തിന്‍റെ അവസാനത്തോടെ കേരളത്തില്‍ പ്രകടമായി. വരാനിക്കുന്ന മാറ്റത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ പൂര്‍ണ്ണ സജ്ജവുമാണ്. ആവശ്യമായ ആവാസ വ്യവസ്ഥ ഓരോ ഘടകത്തിലും ലഭ്യമാണ്. വിദ്യാഭ്യാസ വ്യാവസായിക ഗവേഷണ വികസന സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും കൂടാതെ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെയും കൂട്ടിയിണക്കുന്ന സമാനതകളില്ലാത്ത് മാതൃകയാണ് കേരള പിന്തുടരുന്നത്.
സാങ്കേതിക സംരംഭകത്വത്തിന്റെ വളര്‍ച്ചയ്ക്കായി ചലനാത്മകമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ഉള്‍ക്കാഴ്ചയുളള ഒരു നയമാണ് കേരള സര്‍ക്കാര്‍ രൂപീകരിച്ചിട്ടുളളത്. അതുകൊണ്ടാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തി വരുന്നു.
മുന്‍പൊരിക്കലും കാണാത്തവിധം ഭാവി സാങ്കേതികതയിലൂന്നി മികച്ച പ്രശ്ന പരിഹാരത്തിനുളള മാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ നടത്തി വരുനനു. സാബ്രദായിക സോഫ്റ്റ് വെയറുകള്‍ക്കും വിവര സാങ്കേതിക വിദ്യകള്‍ക്കുമപ്പുറം പുതിയ ചക്രവാളങ്ങളിലെത്തുന്ന കേരള സംരംഭകര്‍ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. വിജ്ഞാനത്തിലും നൈപുണ്യത്തിലും കേരളത്തിന് മികച്ച സ്ഥാനമാണുളളത്. സ്കുള്‍, കോളേജ്, ഇങ്കുബേറ്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരുടെ സമന്വയം സംസ്ഥാനത്തുളള തരത്തില്‍ മറ്റൊരു സംസ്ഥാനത്തും ലഭ്യമല്ല. ഇത് നൂതനത, നിക്ഷേപം, സംരംഭകത്വം എന്നിവയുടെ വളര്‍ച്ചക്ക് മികച്ച അവസരമാണ് ഒരുക്കിയിട്ടുളളത്.