08047180470
സ്കീം
ഫണ്ട് ഓഫ് ഫണ്ട്
SEBI  അംഗീകാരമുള്ള ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ് പണ്ടുകളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പങ്കാളിയായി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന പദ്ധതി. ഫണ്ടുകളില്‍ കേരള സര്‍ക്കാര്‍ നിശ്ചിത പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.
പദ്ധതിയുടെ നടപടിക്രമം

സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി SEBI അംഗീകാരമുള്ള AIF കളില്‍ നിന്നും പദ്ധതി സമര്‍പ്പിക്കുവാനുളള അപേക്ഷ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്ഷണിക്കും. ടെന്‍ഡറിനൊപ്പമുളള രേഖകള്‍, മറ്റു വിശദാംശങ്ങള്‍, വ്യവസ്ഥകള്‍, ഫോറങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം പരിശോധിച്ചായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് താല്പര്യമുളളവരുടെ യോഗം വിളിക്കുകയും ടെന്‍ഡര്‍ സംബന്ധിച്ച വിശദാംശങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്യും. നിശ്ചിത  തീയതിക്ക് മുന്‍പ് നിശ്ചയിച്ച തീയതിയില്‍ കേരള സര്‍ക്കാരിന്റെ ഇ-ടെന്‍ഡര്‍ പോര്‍ട്ടലിലൂടെയോ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നേരിട്ടോ പദ്ധതി സമര്‍പ്പിക്കാവുന്നതാണ്.

ഗുണഭോക്താക്കളുടെ പട്ടിക
  • യൂണിക്കോണ്‍ ഇന്ത്യ വെഞ്ചര്‍ ഫണ്ട്
  • സലമാണ്ടര്‍ എക്സ്യൂബേറ്റര്‍‌ ഏഞ്ചല്‍ (SEA)  ഫണ്ട്
  • ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്ക് ഫണ്ട്1
  • സ്പെഷ്യാലെ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 1
  • യൂണിക്കോണ്‍ ഇന്ത്യാ വെഞ്ചര്‍ ഫണ്ട് 1
അര്‍ഹതയുടെ മാനദണ്ഡം
  • SEBI യുടെ AIF മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാകാരം ഒന്ന് രണ്ട് കാറ്റഗറികളില്‍ അംഗീകാരം ലഭിച്ചവയായിരിക്കണം പ്രസ്തുത ഫണ്ടുകള്‍. അര്‍ഹത സംബന്ധിച്ച മറ്റു മാനദണ്ഡങ്ങള്‍ ടെന്‍ഡറിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.
തെരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം
  • ടെന്‍ഡറിനോടൊപ്പം ആവശ്യപ്പെട്ടിരുന്ന എല്ലാ രേഖകളും അപേക്ഷകര്‍ സമര്‍പ്പിച്ചിരിക്കണം. പ്രസ്തുത വിശദാംശങ്ങള്‍ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
പദ്ധതിയുടെ ആനുകൂല്യങ്ങള്‍
  • VC ഫണ്ടുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുവാനും അവരുടെ ഉയര്‍ന്ന പരിധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യാകാനും സഹായകരം
  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി ബന്ധപ്പെടാനുളള അവസരം ഫണ്ടുകള്‍ക്ക് ലഭിക്കുന്നു.
  • കേരള അടിസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാസത്തിലൊരിക്കല്‍ ഫണ്ടുകളുമായി ബന്ധിപ്പെടാമുളള അവസരം
  • മികച്ച നിലയിലേക്ക് ഉയര്‍ന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ വളര്‍ച്ചക്കായി ഫണ്ടുകളുമായി ബന്ധിപ്പെടാനും ഓഹരി പങ്കാളിത്തത്തിലൂടെ മൂലധനം സ്വരൂപീക്കുന്നതിനുമുളള അവസരം
  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന പരിപാടികളില്‍ ഫണ്ടുകളെ അറിയിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുളള അവസരം
പദ്ധതിയില്‍ നിന്നുള്ള പ്രയോജനം
AIF കള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലെ ശേഷിയുളള സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാകും. ഉയര്‍ന്ന നിലയിലേക്ക് വരുന്ന സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ബന്ധപ്പെടുന്നതിന് അവസരം ലഭിക്കുകയും അതിലൂടെ ഓഹരി പങ്കാളിത്ത മൂലധനം സ്വരൂപീക്കാനുമാകും. കൂടാതെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനകര്‍ക്ക് നിക്ഷേപകരുടെ ശൃഖലയുമായുളള ബന്ധം പ്രയോജനപ്പെടുത്തി കൂടുതല്‍ നിക്ഷേപകരുമായി ബന്ധിപ്പെടുന്നതിനും അടുത്ത ഘട്ട നിക്ഷേപം സ്വരൂപീക്കാനുമാകും.