സ്റ്റാർട്ടപ്പുകൾ / ഇന്നൊവേറ്റേഴ്സ് എന്നിവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, ബന്ധപ്പെട്ട വകുപ്പുകളുമായി സംബന്ധിക്കുന്ന പരാതികൾ സമർപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരു ഓൺലൈൻ സംവിധാനം അവതരിപ്പിക്കുന്നു.
പൊതു ജനങ്ങൾക്ക് അതാത് വകുപ്പ് തിരഞ്ഞെടുത്ത് , ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇവിടെ സമർപ്പിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് കൊടുക്കുകയും അതിനു തൃപ്തികരമായ മറുപടി / മറുപടി അഞ്ചു ദിവസത്തിനുള്ളിൽ കിട്ടാത്തപക്ഷം ആ പരാതി കേരള സ്റ്റാർട്ടപ്പ് മിഷൻ നോഡൽ ഓഫീസർ ആയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതുമാണ്.
താഴെ പറയുന്ന ഓരോ വിഭാഗത്തിലും തരാം തിരിച്ചു പരാതികൾ സമർപ്പിക്കാവുന്നതാണ്.
1 . ഇൻക്യൂബേഷൻ പരിപാടിയുമായി ബന്ധപ്പെട്ട്
2 . ഫണ്ടിംഗ് പരിപാടിയുമായി ബന്ധപ്പെട്ട്
3 . പൊതു സംഭരണവുമായി ബന്ധപ്പെട്ട്
4 . സ്റ്റാർട്ടപ്പുകൾക്കു നേരിടേണ്ടിവരുന്ന റെഗുലേറ്ററി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്
5 . മറ്റു പരാതികളുമായി ബന്ധപ്പെട്ട്
പ്രശ്നപരിഹാരത്തിനായി ഒരു പ്രശ്നം സമർപ്പിക്കപ്പെട്ടു കഴിഞ്ഞാൽ ഉപഭോക്താവിന് ഒരു ട്രാക്കിംഗ് നമ്പർ ഇമെയിൽ മുഖാന്തരം ലഭിക്കുന്നതാണ്. ഈ നമ്പർ ഉപയോഗിച്ച് പരാതിയുടെ നിലവിലെ അവസ്ഥ അറിയാവുന്നതാണ്.