08047180470
Scheme
സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കും പേറ്റന്റ് സഹായം
പേറ്റന്റിന് അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കും സഹായം നല്‍കുന്ന പേറ്റന്റ് സഹായ പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ പേറ്റന്റിന് ചെലവായ തുക രണ്ട് ലക്ഷം എന്ന പരിധിയിലും അന്താരാഷ്ട്ര പേറ്റന്റിന് ചെലവായ തുക 10 ലക്ഷം എന്ന പരിധിയിലും തിരികെ നല്‍കുന്നതാണ് പദ്ധതി. അപേക്ഷ സമര്‍പ്പിക്കല്‍, നടപടി ലഭ്യമാക്കല്‍ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് ചെലവായ തുക തിരികെ നല്‍കുന്നത്.

79
Applications
66
Patents Reimbursed
73.6 L
Fund Released
Application Process

Application Process

Applications for Patent Reimbursement can be submitted online through the link below. Are required documents should be uploaded as required in the application form

Note: All applications (adhering to step 3) submitted for a month before 20th will be processed that month itself and those received after 20thwill be processed in the following month only.

അര്‍ഹത
  • 09.11.2015 ന് ശേഷം നല്‍കിയ പേറ്റന്റ് അപേക്ഷയാകണം
  • വിദ്യാര്‍ത്ഥി സംരംഭകര്‍ അവരുടെ IEDC കള്‍ വഴിയാകണം സഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കാന്‍
  • സ്വകാര്യ ലിമിറ്റ‍ഡ്, നിശ്ചിത ബാധ്യത പങ്കാളിത്ത കമ്പനികളോ ആയി രജിസ്റ്റര്‍ ചെയ്ത നിയമ സ്ഥാപനം വഴിയാകണം സ്റ്റാര്‍ട്ടപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പദ്ധതി ഇന്നവേറ്റര്‍മാര്‍ക്ക് ലഭ്യമല്ല.
  • വിദ്യാര്‍ത്ഥി പഠനം തുടരുന്ന പക്ഷം മാത്രമായിരിക്കും യോഗ്യത
  • പേറ്റന്റ് പുതുക്കല്‍ ഒരു പ്രാവശ്യം നിലസിച്ചതിനെതിരെ അപ്പീല്‍ നല്‍കല്‍ എന്നിവയക്ക് പദ്ധതിയുടെ സഹായം ലഭ്യമല്ല.
സഹായ പരിധി
  • ഓരോ ഇന്ത്യന്‍ പേറ്റന്റിനും രണ്ട് ലക്ഷം രൂപ വരെ
  • ഓരോ അന്താരാഷ്ട്ര പേറ്റന്റിനും 10 ലക്ഷം രൂപ വരെ
  • ഉല്‍ക്കൊളളുന്ന പ്രവര്‍ത്തനങ്ങള്‍: താല്‍ക്കാലിക പേറ്റന്റ് ഫയലിംഗ്, പേറ്റന്റ് തെരയല്‍, കരട് തയ്യാറാക്കല്‍, ഫയല്‍ ചെയ്യല്‍, ക്ലെയിം തയ്യാറാക്കല്‍, ഫാസ്റ്റ് ട്രാക്കിംഗിനുളള ഫീ, ക്ലെയിംസ് നടപടി ക്രമം അനുവദിക്കല്‍
  • യുക്തമായ കാരണത്താല്‍ അപേക്ഷ നിരസ്സിച്ചതിനെരെയുളള അപ്പീലുമായി ബന്ധപ്പെട്ടതും പേറ്റന്റ് പുതുക്കലും ഈ പദ്ധതിയുടെ ഭാഗമായി പരിഗണിക്കില്ല.
  • പേറ്റന്റ് മാത്രമാണ് പരിഗണിക്കുക. ട്രേഡ് മാര്‍ക്ക്, പകര്‍പ്പവകാശം, ബൗദ്ധീക സ്വത്തവകാശം എന്നിവ ഈ പദ്ധതിയില്‍ പരിഗണിക്കില്ല.