08047180470
സ്കീം
വനിതാ സംരംഭകര്‍ക്കായുളള സോഫ്റ്റ് ലോണ്‍ പദ്ധതി
കേരള സര്‍ക്കാരില്‍ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 15 ലക്ഷം രൂപ വരെയുളള പ്രവര്‍ത്തന മൂലധനം സോഫ്റ്റ് ലോണ്‍ ആയി നല്‍കി വനിതാ സംരംഭകരെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായിച്ചു വരുന്നു. പര്‍ച്ചേഴ്സ് ഉത്തരവിന്റെ 80% മാത്രമായി ഇത് നിജപ്പെടുത്തുകയും തുക അനുവദിക്കുന്നത് പദ്ധതി നടത്തിപ്പില്‍ തീരുമാനിച്ച ഘട്ടങ്ങള്‍ക്ക് വിധേയമായിട്ടുമായിരിക്കും. 6% സാധാരണ പലിശ മാത്രം ഈടാക്കുന്ന ഈ പദ്ധതിയില്‍ അനുവദിക്കുന്ന തുകയുടെ തിരിച്ചടവ് ഒരു വര്‍ഷമോ പദ്ധതി പൂര്‍ത്തീകരണമോ ഏതാണോ ആദ്യം എന്നതാണ്. പര്‍ച്ചേസ് ഉത്തരവിലുള്ള പ്രകാരം ഉല്‍പന്നമോ, സേവനമോ കൃത്യമായി നല്‍കുന്നതിനാണ് സ്റ്റാര്‍ട്ട്പ്പിനുളള ബാധ്യത. ഒന്നാംഘട്ട തൃപ്തികരമാണെന്ന് വാങ്ങുന്ന സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നതനുസരിച്ചായിരിക്കും രണ്ടാം ഘട്ട വായ്പ വിതരണം ചെയ്യുന്നത്. പ്രസ്ത്തു വായ്പ ഏതു ഘട്ടത്തിലും 15 ലക്ഷം എന്ന പരിധി മറികടക്കാവുന്നതല്ല.
പദ്ധതിയുടെ നടപടിക്രമം
ലഭിക്കുന്ന അപേക്ഷകള്‍ പ്രത്യേകമായി അതിവേഗത്തില്‍ പരിശോധിച്ച് താഴെപറയുന്നവര്‍ അംഗങ്ങളായസമിതിയുടെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുക്കും.
  • മാനേജര്‍ (ഫിനാന്‍സ്), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
  • അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) / ചീഫ് ഫിനാന്‍സ് ഓഫീസര്‍, KFC/KSIDC/IT Parks
  • സെക്രട്ടറി/രജിസ്ട്രാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‌
യോഗ്യത മാനദണ്ഡം
  • സ്റ്റാര്‍ട്ടപ്പ് DPIIT അംഗാകരിച്ചതാവുകയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണീക്ക് ഐഡി ലഭിച്ചതുമായിരിക്കണം.
  • വനിത സഹസ്ഥാപകയ്ക്ക് സ്റ്റാര്‍ട്ടപ്പില്‍ ഭൂരിഭാഗം ഓഹരിയുണ്ടാകണം.
  • സ്റ്റാര്‍ട്ടപ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതാകണം
  • ഇടപാട്കാര്‍ സര്‍ക്കാര്‍ വകുപ്പുകളോ പൊതുവേഖലാ സ്ഥാപനങ്ങളോ ആയിരിക്കണം.