08047180470
സ്കീം
ഇന്നവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററുകള്‍ (IEDC)
നൂതനതക്കും പരീക്ഷണത്തിനുമുളള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ആര്‍ട്ട്സ് & സയന്‍സ്, പോളിടെക്നിക് കോളേജുകളില്‍ രൂപീകരിച്ചിട്ടുളള വേദിയാണ് ഇന്നവേഷന്‍ ആന്റ് ഡവലപ്മെന്റ് സെന്ററുകള്‍.  വിദ്യാര്‍ത്ഥികളുടെ സംരംഭക കാലഘട്ടത്തിലെ ആദ്യ പടിയായി IEDC കള്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ആത്യാധുനിക സാങ്കേതിക വിദ്യാ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യം ഉന്നത നിലവാരമുള്ള മെന്റര്‍ഷിപ്പ്, ആദ്യ കാലത്ത് നഷ്ടം വരാനിടയുളള മൂലധനം, ആഗോള പ്രകാശനം എന്നിവ ലഭ്യമാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൂതന സംസ്കാരം വളര്‍ത്തുന്നതിനുളള ഉപകരണമായി കരുതാവുന്നതും നൂതനതയും സംരംഭകത്വവും വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ സമൂഹത്തിലും പ്രോത്സാഹിപ്പിക്കുന്നതിനായുളള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരു പ്രധാന പരിപാടിയാണ് ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂതനതയും സംരംഭകത്വ സംസ്കാരമവും പ്രോത്സാഹിപ്പിക്കുകയും സമ്പത്തും തൊഴിലവസരവും വര്‍ദ്ധിപ്പിക്കുന്നതിനായി സാങ്കേതിക തൊഴിലവസരവും വളര്‍ത്തുന്നതിനുളള സ്ഥാപനങ്ങളുടെ ശേഷി ഉയര്‍ത്തലുമാണ് ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററുകള്‍ക്ക് പിന്നിലെ ആശയം. വൈദഗ്ദ്യവും അടിസ്ഥാന സൗകര്യവും ലഭ്യമായ കേരളത്തിലുടനീളമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ IEDC കള്‍ സ്ഥാപിച്ചിട്ടുണ്ട്.
കാഴ്ചപാട്
ഇന്നവേറ്റര്‍മാര്‍ക്കിടയില്‍ നൂതന സംസ്കാരം വളര്‍ത്തുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യാ ലഭ്യമാക്കുക, നൂതനതക്കും വിജ്ഞാനത്തിനുമുളള വേദിയായി സ്ഥാപനങ്ങളെ നിലനിര്‍ത്തുകയും അത് സാങ്കേതികമായി പര്യാപ്തമായതും നൈപുണ്യമുളളതുമായ സംരംഭകരെ സൃഷ്ടിക്കുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.

ഉദ്ദേശ്യം
വിദ്യാര്‍ത്ഥി സംരംഭകരുടെയും സാങ്കേതിക പരിജ്ഞാനമുളള ഇന്നവേറ്റര്‍മാരുടെയും സംരംഭകത്വ നൈപുണ്യം മെച്ചപ്പെടുത്താനുതകുന്ന വേദിയായി IEDC കള്‍ നിലനില്‍ക്കുക എന്നതാണ് ഉദ്ദേശം. തെരഞ്ഞെടുക്കുന്ന ഇന്നവേറ്റര്‍മാരെ നൂതന സംസ്കാരവുമായും അത്യാധുനിക സാങ്കേതികതയുമായും വിപണന വീക്ഷണവുമായി ബന്ധപ്പെടുത്തി അവരില്‍ ചിലര്‍ സംരംഭകരായും മറ്റുളളവര്‍ നൈപുണ്യ ശേഷിയോടെ ഉന്നത ജോലിയുളളവരായും മാറുമെന്നതാണ് ഉദ്ദേശ ലക്ഷ്യം.

ദൗത്യം
IEDC കളെ നൂതനതകളെ വേദിയായി രൂപീകരിക്കുകയും അതിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ നൂതനതയും സാങ്കേതികതയും വിപണം പരിജ്ഞാനവും പ്രോത്സാഹിപ്പിച്ച് ഭാവി സ്ഥാപകരാക്കുകയാണ് ദൗത്യം.

283
ഐ.ഇ.ഡി.സി
4027
വിദ്യര്‍ത്ഥികള്‍
100
വിദ്യാര്‍ഥി സ്റ്റാര്‍ട്ട്‌ അപ്പുകള്‍
7000
ഐഡിയകള്‍
1.49Cr
ഐഡിയ ഗ്രാന്‍റ്
IEDC രൂപീകരിക്കുന്നതിനുളള തെരഞ്ഞെടുക്കല്‍

അപേക്ഷ ക്ഷണിക്കുക

IEDC പോര്‍ട്ടലിലൂടെ അപേക്ഷ ക്ഷണിക്കല്‍ - സ്ഥാപനങ്ങളില്‍ നിന്നും IEDC പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കും

അപേക്ഷകളുടെ പരിശോധന -  സൂക്ഷ്മ പരിശോധന, കണക്കുകള്‍ പരിശോധിക്കല്‍, അന്തിമ വിശകലനം എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഈ ഘട്ടത്തില്‍ വിലയിരുത്തുന്നത്. യോഗ്യത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്.

യോഗ്യതാ മാനദണ്ഡം
  • 500 മുതല്‍ 1000 ചതുരശ്ര അടി സ്ഥലം, വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം, കോര്‍ഡിനേറ്ററായി പ്രത്യേക അദ്ധ്യാപകന്‍, കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ്, ലാബ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് യോഗ്യത.
ഐ.ഇ.ഡി.സി കളുടെ പ്രഭാവം
  • സംസ്ഥാനത്ത് നൂതന ആവാസ വ്യവസ്ഥ വളര്‍ത്തുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പരിപാടിയാണ് IEDC പദ്ധതി. അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, ഏര്‍പ്പെട്ട മെന്റര്‍മാര്‍, പരിശീലന പരിപാടികളുടെ എണ്ണം, നടത്തിയ പരിപാടികളുടെ എണ്ണം എന്നിവയെ IEDC യിലെ നിക്ഷേപമായും വികസിപ്പിച്ച നൂതനകള്‍, ഉയര്‍ന്ന് വന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഫയല്‍ ചെയ്ത പേറ്റന്റുകള്‍ എന്നിവയെ അതിന്റെ ഫലമായും കാണാവുന്നതാണ്. 
പരിണത ഫലം
  • നിര്‍മ്മാണത്തിലും നൂതനതയിലുമുളള ശേഷി, ഐ പി രൂപീകരണം, സംരംഭകത്വ മാനസികാവസ്ഥ, നിര്‍ണ്ണായക ചിന്താശേഷി, പ്രശ്ന പരിഹാരത്തിനുളള നൈപുണ്യം എന്നിങ്ങനെ 21-ാം നൂറ്റാണ്ടിലെ നൈപുണ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് IEDC കള്‍ എങ്ങനെ സഹായിക്കുന്നത് ഫലം കണ്ടെത്തുന്നതിന് കണക്കിലെടുക്കാം. സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്ക് സഹായകരമായ വിധത്തില്‍ ഉന്നത നിലവാരമുള്ള സംരംഭങ്ങളിലേക്ക് നയിച്ച സംസ്ഥാനത്തെ ആകെ നൂതന മാമസികാവസ്ഥയുളള യുവാക്കള്‍ക്ക് കഴി‍ഞ്ഞുവെന്നത് IEDC കളുടെ ഫലം തീരുമാനിക്കുന്നതിനും കണക്കിലെടുക്കാം.
നോഡല്‍ ഓഫീസര്‍ ഹാന്‍ഡ്‌ബുക്ക്‌