കേരളത്തില്‍ ആരംഭിക്കാം
സംരംഭം തുടങ്ങുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനുമുളള ഏറ്റവും മികച്ച ആവാസ വ്യവസ്ഥയാണ് കേരളം നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണിക്ക് ഐഡി നല്‍കി വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവര്‍ നടത്തുന്ന എല്ലാ എഴുത്തു കുത്തുകളിലും അവരെ മനസ്സിലാക്കുന്നതിനുളള ഏകീകൃത കോഡ് ആണ് യൂണീക്ക് ഐഡി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പോര്‍ട്ടലില്‍ നടത്തുന്ന ഒരു തെരയലിലൂടെ സ്റ്റാര്‍ട്ടപ്പിനെ മനസ്സിലാക്കുന്നതിന് യൂണീക്ക് ഐഡി സഹായിക്കുന്നു. അതിലൂടെ ലോകത്ത് എവിടെയുളള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളിലുളള ബന്ധപ്പെട്ടവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച വിശദാംശം ലഭ്യമാണ്.
യൂണീക്ക് ഐഡി യുടെ മാതൃക : DIPP നമ്പര്‍/രജിസ്റ്റര്‍ ചെയ്ത വര്‍ഷം/ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐഡി
അര്‍ഹത
- ·സ്വകാര്യ ലിമിറ്റഡ് കമ്പിനിയായോ പങ്കാളിത്ത സ്ഥാപനമായോ ബാദ്ധ്യത നിജപ്പെടുത്തിയ പങ്കാളിത്തമായോ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം.
- ·തൊട്ടു മുന്‍മുളള വര്‍ഷത്തെ വിറ്റ് വരവ് 100 കോടി രൂപയില്‍ കഴിയാന്‍ പാടില്ല
- ·രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തിനുളളിലുളള കാലഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ആകണം
- ·സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം നൂതനതയിലേക്ക് നയിക്കുന്നതോ നിലവിലുളള ഉല്‍പന്നം സേവനം ഘടകങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതോ/ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ശേഷിയുളളതോ/ ആസ്തി സൃഷ്ടിക്കുന്നതോ ആയിരിക്കണം.